
പത്തനംതിട്ട : കാർട്ടൂണിസ്റ്റ് ഷാജിമാത്യു തയ്യാറാക്കിയ സാരഥികൾ കാരിക്കേച്ചർ പ്രദർശനം റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലുമുള്ള മുന്നണി സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളാണ് പ്രദർശനത്തിലുള്ളത്. ഫ്രെഡി ഉമ്മൻ അദ്ധ്യക്ഷതവഹിച്ചു. ജാസിംകുട്ടി, പ്രൊഫസർ മാലൂർ മുരളീധരൻ, റെജി പ്ലാന്തോട്ടത്തിൽ, സജി ഇടിക്കുള, സിബി ജേക്കബ്, റെജി ഫോട്ടോഷോപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |