SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.52 AM IST

വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർണം, നാളെയാണ്... നാളെ

count

പത്തനംതിട്ട : ജില്ലയുടെ തലവര രേഖപ്പെടുത്തിയിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണൽ നാളെ രാവിലെ 8.30ന് ആരംഭിക്കുമെന്ന് ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ചെന്നീർക്കര പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം, മലയാലപ്പുഴ മുസലിയാർ കോളേജ് ഓഫ് എൻജിനിയറിംഗ് എന്നിവിടങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും ആറന്മുള, അടൂർ മണ്ഡലങ്ങളിലെ ചെന്നീർക്കര പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയത്തിലും കോന്നി മണ്ഡലത്തിലെ വോട്ടെണ്ണൽ മലയാലപ്പുഴ മുസലിയാർ കോളേജിലും നടക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇത് 8ന് ആരംഭിക്കും. എഴു മുതൽ ഒൻപതു ടേബിളുകളാണ് ഇതിനായ് ക്രമീകരിച്ചിരിക്കുന്നത്. പരമാവധി 500 പോസ്റ്റൽ ബാലറ്റാണ് ഒരു ടേബിളിൽ എണ്ണുന്നത്. ഒരു മണ്ഡലത്തിൽ 3000 മുതൽ 3500വരെ പോസ്റ്റൽ ബാലറ്റുകൾ ഉണ്ടാകും.

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണൽ 14 ടേബിളുകളിലാണ് നടക്കുന്നത്. ബൂത്ത് അടിസ്ഥാനത്തിലാണ് ഇ.വി.എം മെഷിനിലെ വോട്ടെണ്ണൽ. മെഷിനുകൾ പൂർണമായി പ്രവർത്തനരഹിതമാവുകയോ മെഷിനുകളിലെ വോട്ടും നടന്നവോട്ടും തമ്മിൽ അന്തരമുണ്ടാവുകയോ ചെയ്താൽ വി.വി.പാറ്റിലെ സ്ലിപ്പുകൾ എണ്ണും.

ത്രിതല സുരക്ഷ

കേരള പൊലീസ്, കേരള ആംഡ് പൊലീസ് ഫോഴ്സ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷയൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. ഇതിനായി 1000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്ട്രോംഗ് റൂമിന്റെ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്റർ പരിധി പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. വൊട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പാസ്സ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ഇവിടെ പൊലീസ് കർശന പരിശോധന നടത്തും. മൊബൈൽ ഫോണുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനുവദിക്കില്ല.

പൊതുനിർദ്ദേശം

സ്ഥാനാർത്ഥികൾ , ചീഫ് ഏജന്റ് എന്നിവർ രാവിലെ 6ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തണം.

കളക്ടറേറ്റിലെ വെയർഹൗസിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പുലർച്ചെ 5.30ന് ഇവിടെ എത്തണം.

കൗണ്ടിംഗ് ഏജന്റുമാർ അതാത് കൗണ്ടിംഗ് സെന്ററുകളിൽ രേഖകളുമായി രാവിലെ 6.30ന് എത്തണം.

പാസ്, ബാഡ്ജ് ഉള്ളവർക്ക് മാത്രമാണ് കൗണ്ടിംഗ് സെന്ററിലേക്ക് പ്രവേശനം

വോട്ടെണ്ണൽ കേന്ദ്രവും മണ്ഡലവും

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് : തിരുവല്ല, റാന്നി

ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം : ആറന്മുള, അടൂർ

മലയാലപ്പുഴ മുസലിയാർ കോളേജ് : കോന്നി

പോസ്റ്റൽ ബാലറ്റുകൾ 8ന് എണ്ണിത്തുടങ്ങും, ആദ്യഫലസൂചന 8.30 മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL