SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

മൂന്നാംതവണയും കോന്നിയുടെ നായകൻ, ആശ്വാസ ജയവുമായി​ ജനീഷ് കുമാർ

janeesh-

കോന്നി : സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ഉണ്ടായപ്പോൾ ജില്ലയിൽ എൽ.ഡി.എഫിന് വിജയിക്കാനായത് കോന്നിയിൽ മാത്രമാണ്. രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ ലീഡ് നില ആയിരുന്നു ജനീഷ് കുമാറിന്. എന്നാൽ പിന്നീട് ലീഡ് മാറി മറിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പലതവണ ലീഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. തുടർന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വോട്ട് നില മാറി മറിഞ്ഞുകൊണ്ടിരുന്നു. വൈകിട്ട് 5.30നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്.

മൂന്നാം തവണയാണ് ജനീഷ് കുമാർ കോന്നിയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. എൽ ഡി എഫ് പ്രവർത്തകർ കോന്നി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.

2019 ൽ അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു.ജനീഷ് കുമാറിലൂടെ എൽ ഡി എഫ് പിടിച്ചെടുത്ത മണ്ഡലം മൂന്നാം തവണയും നിലനിറുത്താനായതിന്റെ ആശ്വാസത്തിലാണ് എൽ ഡി എഫ്.

2019ലെ ഉപതിരഞ്ഞെടുപ്പിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ വിജയിച്ചത്. കോൺ​ഗ്രസിന്റെ പി.മോഹൻരാജിനെയായാണ് പരാജയപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പിൽ വീണ്ടും ജനീഷ് കുമാ‍ർ വിജയിച്ചു. 8508 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റോബിൻ പീറ്ററെ പരാജയപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL