SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

കോന്നിയിൽ നിന്ന് മൂന്ന് എം.എൽ.എമാർ !

bala

കോന്നി : കോന്നി നിയോജകമണ്ഡലത്തിൽ നിന്ന് ഇത്തവണ മൂന്നു എം.എൽ.എമാർ സഭയിലെത്തും. സീതത്തോട് സ്വദേശി എൽ.ഡി.എഫിലെ കെ.യു. ജനീഷ്‌കുമാർ മൂന്നാംതവണ മണ്ഡലത്തെ പ്രതിനിധികരിക്കുമ്പോൾ മറ്റുരണ്ടുപേർ മറ്റു മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്.

കലഞ്ഞൂർ സ്വദശിയായ എൽ ഡി എഫിലെ കെ.എൻ.ബാലഗോപാൽ രണ്ടാം തവണയാണ് കൊട്ടാരക്കരയിൽ നിന്ന് വിജയിക്കുന്നത്. മുൻ രാജ്യസഭാ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. സി പി എം മുൻ കൊല്ലം ജില്ലാകമ്മിറ്റി സെക്രട്ടറിയും മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ ജില്ലയിലെ കലഞ്ഞൂർ സ്വദേശിയാണെങ്കിലും പ്രവർത്തനമേഖല കൊല്ലം ജില്ലയിലായിരുന്നു. മണ്ഡത്തിലെ അരുവാപ്പുലം സ്വദേശിയായാണ് അടൂരിൽ നിന്ന് വിജയിച്ച യു.ഡി.എഫിലെ സി വി ശാന്തകുമാർ. എ ഐ സി സി കോ ഓർഡിനേറ്ററാണ്. മുൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗമായ ശാന്തകുമാർ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL