SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.22 AM IST

സ്മൃതി 2026: മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ രണ്ടാം ചരമവാർഷിക അനുസ്മരണം ഇന്ന് 

kp-

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭാ പ്രഥമ അദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള 'സ്മൃതി 2026' അനുസ്മരണ പരിപാടികൾ ഇന്ന് സഭാ ആസ്ഥാനത്തെ മോർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടക്കും. സെന്റ്റ് തോമസ് ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് കത്തീഡ്രലിൽ രാവിലെ 7ന് സ്‌മാരക പ്രാർത്ഥനയും കുർബാനയും ധൂപ പ്രാർത്ഥനയുമായി അനുസ്‌മരണ ചടങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ നിർവഹിക്കും. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവൽ തിയോഫിലോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷതവഹിക്കും. മാർത്തോമ്മ സുറിയാനി സഭയിലെ മുതിർന്ന വൈദികൻ റവ.ഡോ.മോത്തി വർക്കി അനുസ്മരണപ്രഭാഷണം നടത്തും.
വിവിധ മത - സാമൂഹിക - രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് ബിലീവേഴ്‌സ് ഈസ്‌റ്റേൺ സഭാ വക്താവ് റവ ഫാ.സിജോ പന്തപ്പള്ളിൽ അറിയിച്ചു. കലാസന്ധ്യ സിനിമാ സംവിധായകൻ ബ്ലസ്സി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, അഞ്ജു ജോസഫ്, ശ്യാം പ്രസാദ് എന്നിവർ നയിക്കുന്ന 'സ്മൃതി എക്കോസ് ഇൻ മെലഡി' എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL