SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ദേശീയ സമ്മേളനം

college-of-eng-kall-1

മല്ലപ്പള്ളി : കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന 'ഇന്റലിജന്റ് സൈബർ ഫിസിക്കൽ സിസ്റ്റംസ്' ദേശീയ സമ്മേളനം തുടങ്ങി. ബൗദ്ധിക സൈബർ ഫിസിക്കൽ സിസ്റ്റംസ് മേഖലയിലെ പുതിയ സാങ്കേതിക പുരോഗതികൾ, നവീന ആശയങ്ങൾ, ഗവേഷണ സാദ്ധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അദ്ധ്യാപകർ, ഗവേഷകർ, വ്യവസായ വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ ഉദ്ഘാടനംചെയ്തു. വിദഗ്ദ്ധരുടെ കീ​നോട്ട് പ്രഭാഷണങ്ങൾ, സാങ്കേതിക പ്രബന്ധാവതരണങ്ങൾ, പങ്കാളികൾക്കും പ്രബന്ധ അവതാരകർക്കും ഇ​സർട്ടിഫിക്കറ്റുകൾ എന്നിവ സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL