SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

സോളാർ ബാറ്ററി മോഷണം: പ്രതിക്ക്  രണ്ടുവർഷം തടവും പിഴയും ശിക്ഷ 

george-mathew
ജോർജ് മാത്യു

വെച്ചൂച്ചിറ : സോളാർ ബാറ്ററി മോഷണക്കേസിൽ യുവാവിന് രണ്ടുവർഷം തടവും 25000രുപ പിഴയും ശിക്ഷ. ചേത്തക്കൽ കൂത്താട്ടുകുളം കാവുംമുക്കത്ത് വീട്ടിൽ ജോർജ് മാത്യു (ആശിഷ് - 36) നെയാണ് റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അരുൺ കുമാർ.ആർ.സി ശിക്ഷിച്ചത്. 2024 ജൂലായ് 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വെച്ചൂച്ചിറ കുമ്പിത്തോട് പട്ടികജാതി കോളനിയിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സോളാർ ലൈറ്റ് സിസ്റ്റത്തിന്റെ 10,000 രൂപയോളം വില വരുന്ന ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. സ്ഥലത്തെ വാർഡ് മെമ്പർ സതീഷ് പരാതി നൽകിയി​രുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോർജ് മാത്യുവിനെ പിടികൂടിയത്. കൃത്യസമയത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നതിനാൽ വിചാരണകാലയളവിൽ ജോർജ് മാത്യുവിന് ജാമ്യം ലഭിച്ചിരുന്നില്ല. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം.ആർ.സുരേഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ബി.അനിൽകുമാർ, സൗമ്യ രഘു എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL