പന്തളം: കുളനട കൈപ്പുഴ കൊട്ടാരത്തിൽ അതിക്രമിച്ച് കടന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിൽ പന്തളം കൊട്ടാരം നിർവാഹകസംഘം ജോയിന്റ് സെക്രട്ടറി കൈപ്പുഴ വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ ഞായറാഴ്ചയാണ് സംഭവം. രാത്രി ഒൻപതരയോടെയാണ് ഇയാൾ മതിൽ ചാടി കൊട്ടാര വളപ്പിലെത്തിയത്. തിണ്ണയുടെ ഗ്രിൽഡോർ തുറന്ന് പ്രധാന വാതിലിന്റെ മുൻഭാഗത്തെത്തിയപ്പോഴേക്കും ക്യാമറയിലൂടെ ദൃശ്യം കണ്ട വീട്ടുകാർ സമീപവാസികളെ വിളിച്ചു. ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും മോഷ്ടാവല്ലെന്നും പൊലീസ് പറഞ്ഞു. മാവേലിക്കരയിലുള്ള കട്ടക്കമ്പനിയിലെ തൊഴിലാളിയാണ്. . മെഡിക്കൽ പരിശോധന നടത്തിയശേഷം കമ്പനി ഉടമയോടൊപ്പം വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |