SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.51 PM IST

വാക്സിനേഷൻ ക്യാമ്പയിൻ

vaccin

പത്തനംതിട്ട: ജില്ലയിൽ 14, 15 വയസുള്ള പെൺകുട്ടികൾക്ക് ഗർഭാശയഗള കാൻസർ (സെർവൈയ്ക്കൽ കാൻസർ ) പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകുന്നു. സ്ത്രീകൾക്കിടയിൽ കൂടുതൽ കാണപ്പെടുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഇതു തടയുന്നതിൽ എച്ച്.പി.വി വാക്സിൻ ഫലപ്രദമാണ്.
ജില്ലയിൽ 4880 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു. 31ന് ക്യാമ്പയിൻ അവസാനിക്കുന്നതിനാൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL