SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 PM IST

വായനക്കളരി

vayana

പ​ന്തളം: പന്തളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കായി വായനക്കളരി സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ കെ. ആർ. രവി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ്. കെ. വിക്രമൻഉണ്ണി​ത്താൻ, കെ. എൻ. ജി നായർ,സന്തോഷ് ആർ, പി. ജി. രാജൻബാബു എന്നിവർ ക്ലാസെടുത്തു. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവായ വിനോദ് മുളമ്പുഴയെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബി. പ്രദീപ് പൊന്നാട അണിയിച്ചു. ബാലവേദി പ്രസിഡന്റ് അർജുൻ എസിന്റെ നേത്യത്വത്തിൽ റീഡിംഗ് തിയേറ്ററിൽ നാടകാവതരണം നടത്തി. നേഹസു​നിൽ, അദിതി, ഗൗരിനന്ദ എം എന്നിവർ ഗാനം ആലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL