
പത്തനംതിട്ട : അവധിക്കാല അദ്ധ്യാപക പരിശീലനം ജില്ലാതല ഉദ്ഘാടനം മൈലപ്ര എസ്.എച്ച്.എച്ച്.എസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ അനില.ബി.ആർ മുഖ്യപ്രഭാഷണം നടത്തി. മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ ജോൺസൺ, വാർഡ് മെമ്പർ പുഷ്പലത ,എ.ഇ.ഒ അമ്പിളി ഭാസ്കർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
