
കോന്നി: സാംബവ മഹാസഭ കോന്നി താലൂക്ക് യൂണിയൻ നേതൃത്വത്തിൽ കുട്ടികൾക്കായി 'ജെൻസി ഓറ 2026 അവധിക്കാല പരിശീലന പരിപാടി യൂണിയൻ പ്രസിഡന്റ് ശശി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.മനോജ് കുമാർ ക്ലാസുകൾ നയിച്ചു. 150 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെയും മുതിർന്ന നേതാക്കളെയും യൂണിയൻ ട്രഷറർ റെജി ചെമ്പന്നൂർ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഉല്ലാസ്, വനിതാസമാജം സംസ്ഥാന സെക്രട്ടറി ബിന്ദു സുരേഷ്, സുമാ മനോജ് കുമാർ, അനിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
