
കോന്നി : താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമവും വാർഷിക കൗൺസിൽ യോഗവും ഇന്ന് രാവിലെ 10 മുതൽ കോന്നി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി ആനന്ദൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മലയാലപ്പുഴ ശശി അദ്ധ്യക്ഷനാവും. താലൂക്ക് സെക്രട്ടറി അഡ്വ. പേരൂർ സുനിൽ പ്രവർത്തന റിപ്പോർട്ടും കണക്കും ബഡ്ജറ്റും അവതരിപ്പിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.എസ് ജോൺ മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |