
കോന്നി : ഗ്യാസ് സിലിണ്ടർ വിതരണത്തിനിടെ മിനി ലോറി നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. കോന്നി - വെട്ടൂർ - കുമ്പഴ റോഡിലെ അട്ടച്ചാക്കൽ വഞ്ചിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ആഞ്ഞിലികുന്ന് ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്ന കോന്നി റീജണൽ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജൻസിയുടെ വാഹനമാണ് മറിഞ്ഞത്. ഇറക്കം ഇറങ്ങി അട്ടച്ചാക്കലേക്ക് വരുമ്പോഴാണ് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് അപകടത്തിൽപ്പെട്ടത്. വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും നിസാര പരിക്കുകളോടെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |