
അടൂർ : ബോധിഗ്രാം സാംസ്‌കാരിക കൂട്ടായ്മയിലെ അംഗങ്ങൾ
കുമരകം, പാതിരാമണൽ എന്നിവിടങ്ങളിൽ കവിതായാത്ര നടത്തി. പ്രൊഫസർ അമൃതകുമാരി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തെങ്ങമം ജയകുമാർ, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ വിനോദ് മുളമ്പുഴയെ യാത്രയിൽ ആദരിച്ചു. ബോധിഗ്രാം കോഓർഡിനേറ്റർ ബിനു എസ് ചക്കാലയിൽ, സുമ രാജശേഖരൻ, എൻ.ശ്രീകുമാർ, അനിതാദിവോദയം, ജ്യോതി വർമ, ബ്ലോക്ക്‌പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |