
പത്തനംതിട്ട : കർഷകമോർച്ച ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാം വർഷം വിപുലമായ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. ജൈവകൃഷി സമ്മേളനങ്ങൾ, സ്‌കൂളിൽ കൃഷിത്തോട്ടം പദ്ധതി, പരിസ്ഥിതി ദിനാഘോഷങ്ങൾ, പ്രധാനമന്ത്രി പദ്ധതികളുടെ ക്യാമ്പയിൻ എന്നിവ നടത്തും. സംസ്ഥാന സെക്രട്ടറി രാജ്കുമാർ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ പുല്ലാട്, ജി.വേണുഗോപാൽ, മഹേഷ് അടൂർ, ജ്യോതിഷ് മാധവം, സുരേഷ് കാവുങ്കൽ, സുരേഷ് പുളവേലിൽ, അജിത്ത് കോട്ടനാട്, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |