
പത്തനംതിട്ട : ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മുൻപന്തിയിൽ ഉണ്ടാകണമെന്നും കെ.എസ്.യു പ്രവർത്തകർ നേതൃത്വം നൽകണമെന്നും ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജന്മദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാപ്രസിഡന്റ് അൻസാർ മുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ജില്ലാ ഭാരവാഹികളായ ക്രിസ്റ്റോ അനിൽ കോശി, മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, റോഷൻ റോയ് തോമസ്, ജോയൽ ടി വിജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |