SignIn
Kerala Kaumudi Online
Sunday, 31 May 2026 2.34 AM IST

വനസംരക്ഷണ സമിതി വാർഷിക പൊതുയോഗം

forest

കോട്ടമൺപാറ: വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് കോട്ടമൺപാറ എസ്.സി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയുണ്ടാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കും. റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയൻ മുഖ്യപ്രഭാഷണവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും നിർവഹിക്കും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.ആർ.പ്രമോദ് നിർവഹിക്കും. കോട്ടമൺപാറ വി.എസ്.എസ് പ്രസിഡന്റ് എസ്.മോഹനലാൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.ഗോവിന്ദ്, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ആർ.എഫ്.ഒ , എസ്.എസ്.ബെൻസിലാൽ, സീതത്തോട് പി.എച്ച്.സി റിട്ട.ഡി.എം.ഒ ഡോ.വിൻസെന്റ് സേവ്യർ, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഡി.വൈ.ആർ.എഫ്.ഒ ബിജു തോമസ്,വി.എസ്.എസ് വൈസ് പ്രസിഡന്റ് പ്രസന്ന മോഹനൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL