SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും

nayanthara-
ചക്കുളത്തുകാവിൽ ദർശനം നടത്തുന്ന നയൻതാരയും വിഘ്നേഷ് ശിവനും

തി​രുവല്ല : തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തി ഭഗവതിയുടെ അനുഗ്രഹം തേടിയത്. ക്ഷേത്രത്തിൽ ഇരുവരുടെയും പേരിൽ പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് നടത്തി​. വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ദർശനം നടത്തിയത്. ദർശനത്തിനെത്തിയ താരദമ്പതികളെ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ.മധു, ഹരികുട്ടൻ നമ്പൂതിരി , ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര സന്ദർശനത്തിനിടെ നയൻതാരയെയും വിഘ്നേഷ് ശിവനെയും കാണാൻ നിരവധി ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL