SignIn
Kerala Kaumudi Online
Thursday, 04 June 2026 5.53 AM IST

കൺട്രോൾ റൂം തുറന്നു

control-

പത്തനംതിട്ട : തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാപൊലീസ് ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം തുറന്ന കൺട്രോൾ റൂമിലേക്ക് മഴക്കെടുതി, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ഏത് അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം. കൂടാതെ 112 എന്ന പൊലീസിന്റെ എമർജൻസി നമ്പറിലും സഹായം ആവശ്യപ്പെടാമെന്നും ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ കൺട്രോൾ റൂമുമായി പ്രവർത്തനം ഏകോപിപ്പിച്ച് അത്യാവശ്യഘട്ടങ്ങളിൽ അടിയന്തരസഹായം ഉടൻ ഉറപ്പാക്കുമെന്നും എസ്.പി അറിയിച്ചു.

കൺട്രോൾ റൂം നമ്പർ. 0468 2222600, 9497960963, 9497908045.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL