SignIn
Kerala Kaumudi Online
Saturday, 27 June 2026 10.49 AM IST

സ്‌കൂൾ പ്രിൻസിപ്പലിന്റെ  കാറിന്റെ മിറർ തകർത്തു

1
എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിൻ്റെ കാറിൻ്റെ സൈഡ് മിറർ സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ

മല്ലപ്പള്ളി : സ്‌കൂൾ പ്രിൻസിപ്പലിന്റെ കാറിന്റെ സൈഡ് മിറർ സാമൂഹ്യവിരുദ്ധർ തകർത്തു. എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു.എമ്മിന്റെ വാഗണർ കാറിന്റെ വലതു ഭാഗത്തെ മിററാണ് ഇന്നലെ സാമൂഹ്യവിരുദ്ധർ കല്ലുകൊണ്ട് ഇടിച്ചു തകർത്തത്. സ്‌കൂൾ സമയം കഴിഞ്ഞ ശേഷം വാഹനം എടുക്കുക്കാൻ ചെന്നപ്പോഴാണ് കണ്ണാടി തകർത്തത് ശ്രദ്ധയിൽപ്പെട്ടത്.ഇത് മൂന്നാം തവണയാണ് വാഹനത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകുന്നത്. മുൻപ് രണ്ടു തവണ ടയറിന്റെ കാറ്റുകൾ അഴിച്ച് വിട്ടിരുന്നു. പ്രിൻസിപ്പൽ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL