ബുധനൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഗ്രാമം കെ.വി.വി.ജെ.ബി. സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ എം. ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ഒ. സൂസൻ തോമസ്, സുജി സുന്ദരേശൻ, ശാന്താ ഗോപകുമാർ, രാജേഷ് ഗ്രാമം, നിർമ്മല രവി, ശാന്താ, ശ്രീല ഹരികുമാർ, അശ്വതി, രാജലക്ഷ്മി, ആർ.സുരേന്ദ്രൻ, കൃഷി ഓഫീസർ രശ്മി, സ്കൂൾ അദ്ധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |