
കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മണിമല പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. മണിമല നേര്യതറ വീട്ടിൽ പയസ് (51), വെള്ളാവൂർ കറുകപ്പള്ളിയിൽ ഏറത്തുവടകരയിൽ ബിനു (50), സുജാത (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളാവൂർ നിരവത്തുപടി ഭാഗത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ ചായ്പ്പുമുറിയിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 കിലോ 808 ഗ്രാം കഞ്ചാവ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം മണിമല സബ് ഇൻസ്‌പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂവരെയും കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |