
അടൂർ : അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 11ന് രാവിലെ 10ന് മേലേടത്ത് ഓഡിറ്റോറിയത്തിൽ മെറിറ്റ് ഫെസ്റ്റ് നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കേറ്റിന്റെ പകർപ്പ് സഹിതം ജൂലായ് ആറിന് വൈകിട്ട് 4ന് മുൻപായി അടൂർ സെൻട്രൽ ജംഗ്ഷനിൽ എസ്.ജി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു. ഫോൺ : 04734 224350, 8304098350.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |