SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.50 PM IST

ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകൾ ഐ.എസ്.ഒ ലഭിച്ചു

പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തനരംഗത്ത് ചരിത്രനേട്ടം കൈവരിച്ച് ജില്ലയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്.) ഓഫീസുകൾ. ജില്ലയിലെ 58 കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്.) ഓഫീസുകളും ഐ.എസ്.ഒ. 9001-2015 സർട്ടിഫിക്കേഷൻ സ്വന്തമാക്കി. ആദ്യഘട്ടത്തിൽ 31 സി.ഡി.എസുകൾ സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ ശേഷിച്ച 27 സി.ഡി.എസുകളും വിജയകരമായി ഐ.എസ്.ഒ നിലവാരം കൈവരിച്ചതോടെയാണ് എല്ലാ സി.ഡി.എസ് ഓഫീസുകളും സമ്പൂർണ ഐ.എസ്.ഒ നിലവാരത്തിലെത്തിയത്.
ഐ.എസ്.ഒ സർട്ടിഫിക്കേഷനുള്ള കൺസൾട്ടൻസി ഏജൻസിയായി കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനെ (കില) ചുമതലപ്പെടുത്തിയിരുന്നു. സി.ഡി.എസ് ഓഫീസുകളിൽ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള മാറ്റം സാദ്ധ്യമാക്കിയത്.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും സുതാര്യതയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഭരണനിർവഹണ സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരിക്കുന്നതിനും രേഖകളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണമേന്മ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. ഇതുവഴി പൊതുജനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും വിശ്വാസ്യത വർധിക്കുകയും സേവന വിതരണം കൂടുതൽ ഫലപ്രദമാകുകയും ചെയ്യും.
കുടുംബശ്രീ അംഗങ്ങളുടെ സാമൂഹ്യസാമ്പത്തിക ശാക്തീകരണം, സംരംഭ വികസനം, യുവതിയുവാക്കൾക്കുള്ള തൊഴിൽപരിശീലനം, ഉപജീവന പദ്ധതികളുടെ വ്യാപനം തുടങ്ങി വിവിധ മേഖലകളിൽ സി.ഡി.എസുകൾ സജീവമായി പ്രവർത്തിച്ചുവരികയാണ്. കുടുംബശ്രീ ജില്ല മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിനുള്ള അംഗീകാരമാണ് ജില്ലയിലെ മുഴുവൻ സി.ഡി.എസ് ഓഫീസുകളും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL