
പത്തനംതിട്ട: ജില്ലയിൽ കെ ഫോൺ ഇന്റർനെറ്റ് കണക്ഷനുകൾ 5,000 പിന്നിട്ടു. 3,247 ഗാർഹിക കണക്ഷനുകൾ, 5 എന്റർപ്രൈസ് കണക്ഷനുകൾ, 419 സർക്കാർ സ്ഥാപനങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ബി.പി.എൽ) കുടുംബങ്ങൾക്കുള്ള 389 സൗജന്യ കണക്ഷനുകൾ ഉൾപ്പെടെ ആകെ 5,109 കണക്ഷനുകളാണ് ജില്ലയിൽ പ്രവർത്തനക്ഷമമായത്.
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന കെഫോൺ, വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിലേക്ക് ഉയർന്ന നിലവാരത്തിലുള്ള ബ്രോഡ്ബാൻഡ് സേവനം എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |