
പത്തനംതിട്ട: ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതിയുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്ന് വനിത കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി. കുടുംബങ്ങളിൽ മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജാഗ്രത സമിതിക്ക് കഴിയും. പത്തനംതിട്ടയിൽ വനിത കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എലിസബത്ത് മാമ്മൻ മത്തായി. മുതിർന്ന പൗരൻമാരുടെ പരാതികളാണ് അദാലത്തിൽ കൂടുതൽ എത്തിയത്. അദാലത്തിൽ എട്ട് പരാതി തീർപ്പാക്കി. ആകെ 26 പരാതി ലഭിച്ചു. മൂന്നെണ്ണം പൊലിസ് റിപ്പോർട്ടിനായി അയച്ചു. 15 പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |