SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

ബിഗ് സ്ക്രീൻ പ്രദർശനം

mla-

റാന്നി: അഡ്വ.പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ സെമി ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിൽ വൻപങ്കാളിത്തം.

അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നൂറുകണക്കിന് കായികപ്രേമികൾ ആസ്വദിച്ചു. അർധരാത്രിയിലും ബസ് സ്റ്റാൻഡ് ഫുട്ബാൾ ആവേശത്തിൽ നിറഞ്ഞു. മത്സരത്തിനിടെ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസുമെത്തി. കാരുണ്യ ഡിജിറ്റൽ ഷോപ്പും കാരുണ്യ എനർജീസുമാണ് സാങ്കേതിക സഹകരണം ഒരുക്കിയത്. ജനപങ്കാളിത്തംകൊണ്ടും ആവേശംകൊണ്ടും ശ്രദ്ധേയമായ പരിപാടി റാന്നിയിലെ ഫുട്ബോൾ ആരാധകർക്ക് വേറിട്ട ലോകകപ്പ് അനുഭവമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL