SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

വികസനവേദി യോഗം

meeting

മല്ലപ്പള്ളി : തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് വികസനം അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും കിഫ്ബി പദ്ധതി പ്രകാരം റോഡ് പൂർണമായി വികസിപ്പിക്കണമെന്നും ആനിക്കാട് വികസന വേദി ആവശ്യപ്പെട്ടു. വികസനവേദി പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറി എം.ഐ.ഐസക്, കൺവീനർ ഷാജി പൊയ്കയിൽ എന്നിവർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 2016ൽ 83 കോടി രൂപ അനുവദിച്ച് പ്രഖ്യാപിച്ച റോഡ് വികസനപദ്ധതി വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആരോപിച്ചു. ഇന്ന് നടക്കുന്ന അവലോകനയോഗത്തിൽ വികസനവേദിക്കും പ്രദേശവാസികൾക്കും അവസരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL