
മല്ലപ്പള്ളി : തെള്ളിയൂർ സഹകരണ ബാങ്കിനെ ഇല്ലാതാക്കാനുള്ള ഭരണസമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സിനു എസ്.പണിക്കർ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം എം.അയ്യപ്പൻകുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് ഇ.എസ്.ചന്ദ്രമോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ അനിൽ, കുഞ്ഞുമോൾ പ്രഭാകരൻ, പി.എ.അനിൽകുമാർ, ഏരിയ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ, ശ്രീജ റ്റി.നായർ, സുഭാഷ് തങ്കപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |