
ചെങ്ങന്നൂർ: എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "ധവളപത്രവും ബഡ്ജറ്റും കേരള വികസനം" എന്ന വിഷയത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ ചെങ്ങന്നൂർ മേഖല സെക്രട്ടറി എബി ഉമ്മൻ കുര്യൻ, എൻ.ജി.ഒ യൂണിയൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ജെ.സജുദേവ് എന്നിവർ പ്രസംഗിച്ചു. ധവളപത്രം, സംസ്ഥാന ബഡ്ജറ്റ്, കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ സദസിൽ ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |