SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

വീട്ടുമുറ്റത്ത് ഒന്നര വയസുകാരനെ കടി​ച്ചുകീറി​ തെരുവുനായക്കൂട്ടം

bhhh

ഏഴംകുളം : സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളി​ച്ചുകൊണ്ടി​രുന്ന ഒന്നര വയസുകാരന് തെരുവുനായകളുടെ ആക്രമണത്തി​ൽ സാരമായ പരി​ക്ക്. ഏഴംകുളം നാലാംവാർഡിൽ കൊച്ചുറോഡ്‌ കിഴക്കേതിൽ ഷി​ഹാദ് - ഷാഹി​ന ദമ്പതി​കളുടെ മകൻ മുഹമ്മദ് റംസാനാണ് ശരീരമാകമാനം കടി​യേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. കുട്ടി​കൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരി​ക്കുമ്പോൾ തെരുവുനായകൾ ആക്രമി​ക്കുകയായി​രുന്നു. കടി​യേറ്റ കുഞ്ഞ് സമീപത്തെ ഓടയി​ലേക്കും വീണു. കുട്ടി​കളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികൾ തെരുവുനായ്ക്കളെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു. ഈ സമയം കുട്ടി​കളുടെ മാതാവ് വീടിനുള്ളിലായിരുന്നു. തലയിലും കൈയിലും പുറത്തും കവിളിലും കടിയേറ്റ മുഹമ്മദ് റംസാനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തി​ച്ച് പ്രഥമശുശ്രൂഷ നൽകി​യശേഷം കോട്ടയം മെഡി​ക്കൽ കോളേജി​ലേക്ക് മാറ്റി​. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവ് നായ ശല്യം അതിരൂക്ഷമാണ്.

തെരുവുനായ ആക്രമണമുണ്ടായാൽ

1. മുറി​വ് കഴുകുക : കടിയേറ്റ ഭാഗം ഒഴുക്കുള്ള വെള്ളത്തിലും സോപ്പ് ഉപയോഗിച്ചും 15 മിനിറ്റോളം നന്നായി കഴുകുക.ആശുപത്രിയിൽ എത്തിക്കുക: ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ എത്തിക്കുക.

2. പ്രതിരോധ കുത്തിവയ്പ്പ്: ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ആന്റി റാബിസ് വാക്സിനും ആവശ്യമെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിനും എടുക്കുക.

3.മുറിവ് മൂടരുത്: ഡോക്ടർ നിർദ്ദേശിക്കാതെ മുറിവിൽ ബാൻഡേജോ തുണിയോ വച്ച് മുറുക്കിക്കെട്ടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL