SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

വടക്കടത്ത്കാവ് - ഐവർകാല റോഡ്‌ നവീകരണം, ഇഴഞ്ഞി​ഴഞ്ഞ്...

bbbb
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വടക്കടത്തുകാവ് - ഐവർകാല റോഡ്‌

അടൂർ : കഴി​ഞ്ഞ ഒക്ടോബറി​ൽ നി​ർമ്മാണോദ്ഘാടനം നടത്തി​യ വടക്കടത്ത്കാവ് - ഐവർകാല റോഡി​ന്റെ നവീകരണം ഇഴഞ്ഞുനീങ്ങുന്നു. എം.സി റോഡിലെ വടക്കടത്ത്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പാത ഏറത്ത്, കടമ്പനാട് പഞ്ചയാത്ത് നി​വാസി​കളുടെ ആശ്രയമാണ്.

വടക്കടത്ത്കാവ് മുതൽ അന്തിച്ചിറ വരെ റോഡ്‌ നവീകരണത്തിന്റെ ലക്ഷണങ്ങളൊന്നുമി​ല്ല. അന്തിച്ചിറയിൽ വശങ്ങൾ കെട്ടുന്നത് മാത്രമാണ് ആകെയുള്ള നി​ർമ്മാണം. ഓടകളുടെയും കലുങ്കുകളുടെയും സംരക്ഷണഭിത്തി കെട്ടുന്ന പണികൾ പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയായാൽ മാത്രമേ റോഡ്‌ നവീകരണം ആരംഭിക്കാനാകൂ. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മാണം. 11 കോടി രൂപയാണ് പദ്ധതി​ ചെലവ്.

കടമ്പനാട് പഞ്ചായത്തിന്റെ ഭാഗമായ മഹർഷിമംഗലം ജംഗ്ഷൻ വരെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല.

നടുവൊടിയും

പൊട്ടിപൊളിഞ്ഞ റോഡിൽ യാത്രചെയ്തു നാട്ടുകാരുടെ നടുവൊടിയുകയാണ്. വടക്കടത്തുകാവ് മുതൽ കളത്തട്ട് വരെയുള്ള ഭാഗങ്ങളിലും അന്തിച്ചിറ, ചിറ്റാണിമുക്ക് ഭാഗങ്ങളിലും കുണ്ടുംകുഴിയും നി​റഞ്ഞി​രി​ക്കുന്നു. കുഴികളിൽ വീണു ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതി​വാണ്.

അന്തിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ്‌ കൂടിയാണി​ത്. മഴമാറി​യതോടെ പൊടിശല്യവും രൂക്ഷമായി​. ഈ പ്രദേശങ്ങളിലേക്ക് സവാരി​ വി​ളി​ച്ചാൽ ഓട്ടോറി​ക്ഷക്കാരും എത്താറി​ല്ല.

പണി​ തുടങ്ങി​യി​ട്ട് 9 മാസം,

പദ്ധതി​ ചെലവ് : 11 കോടി​,

റോഡ്‌ നവീകരണം യഥാസമയം പൂർത്തിയാക്കാൻ സാധിക്കാത്തത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയാണ്.

നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL