
വെൺമണി : മാനുഷിക നിക്ഷേപങ്ങളെക്കാൾ ക്രിസ്‌തുവിലുള്ള നിക്ഷേപം ശ്രേഷ്ഠമാണെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്ന് ഡോ.മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത. ചെങ്ങന്നൂർ ഭദ്രാസന സുവിശേഷസംഘം ധ്യാനം വെണ്മണി സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവിശേഷ സംഘം ഡയറക്ടർ ഫാദർ ബിജു എൻ.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോൺ ടി.വർഗീസ് കുളക്കട ധ്യാനം നയിച്ചു. ഫാദർ തോമസ് പി.നൈനാൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാദർ പി.കെ.കോശി, ഫാദർ ജാൽസൺ ജോർജ്ജ്, സിബി മത്തായി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |