
കോന്നി : ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാഭിയാൻ പഠനശിബിരം സംസ്ഥാന സമിതി അംഗം അഡ്വ.ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിതിൻ ശിവ, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ സെക്രട്ടറി സലിംകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സുമേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാകേഷ്, അനിൽ അമ്പാടി, അദ്ധ്യാപക സെൽ സംസ്ഥാന കോ കൺവീനർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |