അങ്ങാടിക്കൽ : അങ്ങാടിക്കൽ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ എന്റെ കൗമുദി പദ്ധതി അഡ്വ. സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്പോൺസർ അനശ്വര ഗ്രൂപ്പ് ഉടമ രാജൻ അനശ്വര മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം.എൻ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം.ബിജു മോഹൻ, സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ, അടൂർ റിപ്പോർട്ടർ ശരത് ഏഴംകുളം, സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വിജി.ജോൺ, ബിൻസി.പി.തോമസ്, പ്രഥമാദ്ധ്യാപിക ദയാ രാജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |