കോന്നി : 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പെരുനാട് മുണ്ടൻമല റബറുംകാലായിൽ അജികുമാർ (51) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. മലയാലപ്പുഴ സ്വദേശികളായ മൂന്നുപേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ വിദേശത്തുള്ള അടുത്തബന്ധു അടക്കമുള്ള രണ്ടുപേരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരഭിച്ചു. പെരുനാട് എസ്.എച്ച്.ഒ റോയ്.ആർ , എസ്.ഐ.അരുൺ ദാസ്, എസ്.സി.പി.ഒ.മാരായ വിജേഷ്.ഐ.വി, പ്രസാദ്.എസ്, സി.പി.ഒമാരായ അരുൺ.എ.എസ് , അരവിന്ദാക്ഷൻ നായർ , അനന്തു.കെ.ലാൽ , ശ്രീകല എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |