
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേർന്ന് തല്ലിത്തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതിയെ പൊലീസ് പിടികൂടി. അരുവാപ്പുലം പടപ്പക്കൽ കാരുമല മുരുപ്പേൽ റിജിൻ.കെ. മാത്യു (21) ആണ് എറണാകുളം കലൂരിൽ നിന്ന് പിടിയിലായത് . കഴിഞ്ഞ ജനുവരി നാലിനാണ് കേസിന് ആസ്പദമായ സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പേർ ചേർന്ന് മർദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകർക്കുകയും ആയിരുന്നു. മർദ്ദനത്തിനുശേഷം പ്രതികൾ ഒളിവിൽപ്പോയി. നാലാം പ്രതിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുമ്പോഴാണ് റിജിൻ കെ മാത്യു എറണാകുളം കലൂരിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ ശ്യാം , എസ് സി പി ഒ രഞ്ജിത് ,സിപി ഒ നഹാസ് എന്നിവർ അടങ്ങിയ അന്വേഷണസംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |