
പത്തനംതിട്ട : സ്വന്തംവീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാതാകുകയാണ്. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. പിതാവടക്കം പ്രതിയായ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത് ജില്ലയെ ഞെട്ടിച്ചു. നിയമം കർശനമായിട്ടും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ ഭരണകൂടങ്ങൾക്ക് ഒന്നും ചെയ്യാനാകുന്നില്ല. ആക്രമിക്കപ്പെടുന്ന കുട്ടികളിൽ പലരും വിവരം പുറത്തുപറയാൻ തയ്യാറാകാത്തത് കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നു. കൊല്ലുമെന്നോ അമ്മയെ കൊല്ലുമെന്നോ സഹോദരങ്ങളെ ഉപദ്രവിക്കുമെന്നോ ഭീഷണിയാണ് പലപ്പോഴും ഇരകളെ ഭയപ്പെടുത്തുന്നത്. പ്രായപൂർത്തിയായതിന് ശേഷം കാര്യങ്ങൾ തിരിച്ചറിഞ്ഞ് കേസെടുത്ത സംഭവവും ജില്ലയിലുണ്ട്.
സാഹചര്യങ്ങളും മാനസിക വൈകല്യങ്ങളും
മാതാപിതാക്കൾക്ക് ഒന്നിലധികം പങ്കാളികളുള്ളതും രണ്ടാംവിവാഹത്തിലെ ബന്ധങ്ങളും അതിക്രമങ്ങൾക്ക് വഴിയൊരുക്കുന്നു. കുട്ടികളെ കേൾക്കാതെയും വിശ്വസിക്കാതെയും ഇരിക്കുന്ന കുടുംബങ്ങളിലാണ് അതിക്രമങ്ങൾ കൂടുതലാകുന്നത്. മാനസിക വൈകല്യം ബാധിച്ചവർ ആരും അറിയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തും. പേടിച്ച് കുട്ടികൾ ഒന്നുംമിണ്ടാതെ അനുസരിക്കും. പിടിക്കപ്പെടാത്തതിനാൽ അതിക്രമം നടത്തുന്നവർ അത് ആവർത്തിക്കുകയും ചെയ്യും.
കുട്ടികളെ കേൾക്കണം
1. കുട്ടികൾ പറയുന്നത് കേൾക്കാനും ശ്രദ്ധിക്കാനും
രക്ഷിതാക്കൾ സമയം കണ്ടെത്തണം
2. അനാവശ്യമായി ശരീരത്ത് സ്പർശിക്കുന്നവരെ
എതിർക്കാൻ കുട്ടികളെ പഠിപ്പിക്കണം
3. എല്ലായ്പ്പോഴും കൂടെ ഉണ്ടെന്ന് കുട്ടിക്ക് ഉറപ്പ് നൽകണം
ജില്ലയിലെ പോക്സോ
കേസുകൾ
2026 : 123
2025 : 271
2024 : 178
2023 : 177
2022 : 190
2021 : 134
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |