SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.29 PM IST

ഉപരാഷ്ട്രപതിയെത്തും ,​ പ്രമാടത്ത് ട്രയൽറൺ

d

പ്രമാടം : അപ്രതീക്ഷിതമായി ഹെലികോപ്ടറുകൾ തുടർച്ചയായി താഴ്ന്നു പറന്നതും ആംബുലൻസുകളുടെയും ഫയർഫോഴ്സിന്റെയും അകമ്പടിയിൽ റോഡിലൂടെ വൻ പൊലീസ് വാഹന വ്യൂഹം തലങ്ങുംവിലങ്ങും പാഞ്ഞതും ആദ്യം ആകാംഷയും ആശങ്കയും ഉയർത്തി. ആറൻമുള ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടനത്തിന് ഉപരാഷ്ടപതി എത്തുന്നതിന് മുന്നോടിയായുള്ള ട്രയൽ റണ്ണാണെന്ന് പിന്നാടാണ് മനസിലായത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിരവധി തവണ പ്രമാടത്തിന് മുകളിലൂടെ പലതവണ ഹെലികോപ്ടറുകൾ വളരെ താഴ്ന്ന് വട്ടമിട്ട് പറന്നത്. പ്രമാടത്തുകാർക്ക് ഹെലികോപ്ടർ വരുന്നതും പോകുന്നതും അത്ര പുതുമയല്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ളവർ പലതവണ വന്നുപോയിട്ടുണ്ട്. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തുടർച്ചയായി ഹെലികോപ്ടറുകൾ താഴ്ന്നു പറക്കാൻ തുടങ്ങിയതും റോഡിലെ വൻ പൊലീസ് വാഹന വ്യൂഹങ്ങളുമാണ് ആശങ്ക സൃഷ്ടിച്ചത്. ജലമേള ഉദ്ഘാടനം ചെയ്യാനെത്തുന്ന ഉപരാഷ്ട്രപതി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് പത്തനംതിട്ട വഴി ആറൻമുളയിലേക്ക് പോകുന്നത്. പൂങ്കാവ്- പത്തനംതിട്ട റോഡിലും പൂങ്കാവ് -താഴൂർക്കടവ് -പത്തനംതിട്ട റോഡിലും ഇന്നലെ ട്രയൽ റൺ നടത്തി. അടുത്തിടെ ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി പ്രമാടത്താണ് ഹെലികോപ്ടറിൽ ഇറങ്ങിയത്. പെട്ടെന്ന് നിർമ്മിച്ച ഹെലിപാഡ് താഴ്ന്നുപോയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് ഇത്തവണ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL