ഏഴംകുളം : ഈഴക്കോട്ട് ചിറ – അയത്തിൽപ്പടി റോഡ് തകർന്നു ചെളിക്കുണ്ടായതോടെ പ്രദേശവാസികൾ യാത്രാ ദുരിതത്തിൽ. കഴിഞ്ഞദിവസം ഇരു ചക്രവാഹനത്തിൽ കുടുംബമായി വന്ന ആൾ അപകടത്തിൽപ്പെട്ടിരുന്നു. മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത് വരെ വലിയ അപകടങ്ങൾ സംഭവിക്കാതിരുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്നതോടെ കുഴികൾ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കുഴികളിൽ വീഴുന്നത് പതിവാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ദിവസേന ആശ്രയിക്കേണ്ട പ്രധാന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം നിരന്തരം ഇത് വഴി പോകുന്ന വാഹനങ്ങൾ കേടുപാടുകൾ ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. മഴക്കാലത്ത് കാൽനടയാത്രയും ഏറെ പ്രയാസകരമാണ്. അറുകാലിക്കൽചിറ ഭാഗത്ത് നിന്ന് കുതിരമുക്ക് ഭാഗത്തേയ്ക്ക് എളുപ്പം പോകാൻ കഴിയുന്ന വഴിയാണ്. ചിറയ്ക്ക് സമീപമുള്ള ഗവ.എൽ.പി സ്കൂളിലേക്ക് വരുന്ന കുട്ടികൾ സഞ്ചരിക്കുന്നത് ഈ വഴിയിലൂടെയായതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. മറ്റു സ്‌കൂളുകളിലേക്കു പോകാനുള്ള വിദ്യാർത്ഥികളും ബസ് കയറാൻ വരുന്നതും ഈ ഭാഗത്തേയ്ക്കാണ്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും മണ്ണ് എടുത്തു കൊണ്ടു പോകാൻ തുടങ്ങിയതോടെ ഈ ഭാഗം ചെളിക്കുണ്ടായതായും ആരോപണമുണ്ട്. മുൻപ് പലതവണ റോഡ് നവീകരണം വന്നെങ്കിലും ഈ ചെളിക്കുണ്ട് ഉണ്ടായ ഭാഗം ഒഴികെയാണ് നവീകരണം നടത്തിയത്. റോഡ് എത്രയും പെട്ടെന്നു സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
........................................
റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണം. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തണം,
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ