SignIn
Kerala Kaumudi Online
Sunday, 13 September 2026 8.48 PM IST

വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു

force
മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടിന് തീപിടിച്ചത് ഫയർഫോഴ്‌സ് അണയ്ക്കുന്നു

തിരുവല്ല : ആളില്ലാത്ത സമയത്ത് വീടിന് തീപിടിച്ച് വിലപിടിപ്പുള്ള ഒട്ടേറെ സാധന സാമഗ്രികൾ കത്തിനശിച്ചു. മുനിസിപ്പാലിറ്റി വാർഡ് 10 മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 4.15നാണ് സംഭവം. ഇലക്ട്രിക് ഹീറ്റർ, ഫാനുകൾ, എ.സി, അലമാര, ഫർണിച്ചർ എന്നിവയെല്ലാം കത്തിനശിച്ചു. തിരുവല്ല ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീയണച്ചത്. വിദേശത്തായിരുന്ന നസീമ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. വീട്ടിൽ നിന്ന് ടൗണിലേക്ക് പോയ സമയത്താണ് തീപിടിത്തം. സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നെത്തിയപ്പോൾ തീ ആളിപ്പടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. രണ്ടുലക്ഷം രൂപയോളം സാധനസാമഗ്രികൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.സതീഷ് കുമാർ, ഓഫീസർമാരായ ബിജു ടി.ഏബ്രഹാം, ദേവൻ, വി.പ്രശാന്ത്, ദിനുരാജ്, സാബു തോമസ്, ഉമറുൾ ഫറൂക്, സനിൽ, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL