കോഴഞ്ചേരി : മാരാമൺ മാർത്തോമ്മാ പള്ളിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. മാരാമൺ ചുങ്കത്തിൽ വീട്ടിൽ അനീഷ് ഓടിച്ചിരുന്ന കാറാണ് കത്തിയത്. കാറിന്റെ മുൻവശത്ത് ചെറിയ പുക ഉയരുന്നത് കണ്ട് അനീഷ് പെട്ടെന്ന് വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. നിമിഷങ്ങൾക്കകം കാർ പൂർണമായും കത്തി. തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷ സേന എത്തിയാണ് തീ അണച്ചത്. അഗ്‌നി രക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. അനീഷിന്റെ നാല് വയസുള്ള മകൻ ഉൾപ്പെടെ ബന്ധുക്കളായ രണ്ട് പേരും കാറിൽ ഉണ്ടായിരുന്നു. എല്ലാവരും പുറത്തിറങ്ങിയ ശേഷമാണ് കാർ ആളിക്കത്തിയത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |