
ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.ഇ.എ നേതൃത്വത്തിലുള്ള പൊതുഗതാഗത സംരക്ഷണ റാലിയുടെ ഭാഗമായി അസോസിയേഷൻ ജില്ല സെക്രട്ടറി മധു ബി.ഗോപൻ ക്യാപ്ടനായ ജില്ലാതല പര്യടനം ചെങ്ങന്നൂരിൽ തുടങ്ങി. സി ഐ ടി യു ജില്ലാസെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.ശശികല അദ്ധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്ടൻ കെ.പദ്മകുമാർ, മാനേജർ എം.കെ.രജീഷ്, ജാഥാഗംങ്ങളായ എ.ഷാനിദ് അഹമ്മദ്, ജെ.ദീപ്, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യൻ, എം.കെ.മനോജ്, ബി.മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |