
മല്ലപ്പളളി : വൈ.ഡബ്ല്യു.സി.എ ഭാരവാഹികളുടെ സ്ഥാനാരോഹണം സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ഡോ.ആനി തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ക്ലസ്റ്റർ കോ - ഓർഡിനേറ്റർ സുസൻ സാബു ഭാരവാഹികളെ ഷോൾ അണിയിച്ചു. ഷേർലി സുസൻ ജോർജ് , എൽസമ്മ ഐസക് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾക്ക് ഡോ. ആനി തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരവാഹികളായി ഷേർലി സുസൻ ജോർജ് (പ്രസിഡന്റ്), ലീലാമ്മ ഐസക് (സെക്രട്ടറി), ശാന്ത പി.ഉമ്മൻ (ട്രഷറർ), അനു ജോർജ് (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |