
വാഴമുട്ടം : പൊതുവേദികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനും സ്വന്തം ആശയങ്ങളും ചിന്തകളും അനുഭവങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന ‘നാറ്റ് ടോക്ക് ദെയർ വോയിസ് ദെയർ ഐഡിയാസ് എന്ന പരിപാടിക്ക് വാഴമുട്ടം നാഷണൽ യു.പി സ്കൂളിൽ തുടക്കമായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫെബിനാ റഹീം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം. എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജരും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമായ രാജേഷ് ആക്ലേത്ത് , ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, സന്ധ്യാ ജി. നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |