
അടൂർ : സാഹിത്യവേദിയുടെ നേതൃത്വത്തിൽ തെങ്ങമം ഗോപകുമാർ രചിച്ച യുദ്ധ കവിതകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യവേദി പ്രസിഡന്റ് കെ.കെ. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ.ഉണ്ണികൃഷ്ണപിള്ള ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ.ഗോകുലേന്ദ്രന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. കെ.കെ.രവീന്ദ്രനാഥ്, എ.ഗോകുലേന്ദ്രൻ, ഡോ.മോൻസി ജോൺ, സലിം പി.ചാക്കോ, എൻ.ശിവരാമക്കുപ്പ്, ജി.വിൽസൺ കോന്നി, തെങ്ങമം ഗോപകുമാർ, ആർ.പാർത്ഥസാരഥി, രാജശേഖരൻ, ലസിത ടീച്ചർ, സുശീല കുഞ്ഞമ്മ കുറുപ്പ്, സുമ രാജശേഖരൻ, പൊൻതാമരപിള്ള, ജയപ്രദീപ്, സുജിത സാദത്ത്, ഇടയ്ക്കാട് സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |