SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

സബിത ഐ കെയർ വാർഷിക ആഘോഷം ഇന്ന്

sabitha-care-
സബിത ഐ കെയർ

പത്തനംതിട്ട: സബിത ഐ കെയർ ഹോസ്പിറ്റലിന്റെ 20-ാം വാർഷിക ആഘോഷം ഇന്ന് വൈകിട്ട് 3.30ന് പത്തനംതിട്ട ടൗൺ സ്‌ക്വയറിൽ നടക്കും. അഡ്വ. അബിൻ വർക്കി എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി, നഗരസഭ അദ്ധ്യക്ഷ സിന്ധു അനിൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ, ട്രാഫിക് പൊലീസ്, ഫയർ ആൻഡ് റസ്‌ക്യു അംഗങ്ങൾ, നഗരസഭ ക്ലിനിംഗ് തൊഴിലാളികൾ എന്നിവരെ സമ്മേളനത്തിൽ ആദരിക്കുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എസ് സബിത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർക്കറ്റിംഗ് സ്റ്റാഫുകളായ എസ്. ശ്രീരാജ്, രാഹുൽ രാജ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL