പന്തളം : നിർമ്മാണ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യൂബക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തളം ജംഗ്ഷനിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എൻ അശോകൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം പി.ബാബു ,ഏരിയാ ഭാരവാഹികളായ ബി ബിനു, കെ.എസ് അജിത്ത്, പി.ടി മനോജ് ,ശശി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |