ചിറ്റാർ : കർഷകരുടേയും സാധാരണക്കാരുടേയും ജീവിതത്തേയും ഉപജീവനത്തേയും ഗുരുതരമായി ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ.പി ജയൻ പറഞ്ഞു. കിസാൻ സഭയുടെ നേതൃത്വത്തിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കുന്ന ഒപ്പ് ശേഖരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി മുരുകേഷ്, കിസാൻസഭ സംസ്ഥാന കൗൺസിലംഗം അഡ്വ.സത്യാനന്ദപണിക്കർ, സിപിഐ മണ്ഡലം സെക്രട്ടറി എ ദിപകുമാർ, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജബീവി, കിസാൻ സഭാ ഭാരവാഹികളായ എ.പി സന്തോഷ്, കെജി അനിൽകുമാർ , രാജൻമാത്യു, സന്തോഷ് ചാണ്ടി, തുളസീധരൻനായർ , സുജപിഎസ് അനിൽ ബഞ്ചൺപാറ എന്നിവർ പ്രസംഗിച്ചു.
വടശ്ശേരിക്കരയിൽ 18ന് നടക്കുന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും അരുവാപ്പുലത്ത് കിസാൻസഭ നേതാവ് അഡ്വ. സത്യാനന്ദപ്പണിക്കരും ഉദ്ഘാടനം ചെയ്യും. 19ന് തണ്ണിത്തോട്ടിൽ ചേരുന്ന യോഗം സിപിഐ മണ്ഡലം സെക്രട്ടറി എ ദീപകുമാറും പെരുനാട്ടിൽ കിസാൻസഭ ജില്ലാ സെക്രട്ടറി ടി മുരുകേഷും ഉദ്ഘാടനം ചെയ്യും. 20ന് സീതത്തോട്ടിൽ നടക്കുന്ന പരിപാടി സിപിഐ ജില്ലാ എക്സി. അംഗം മലയാലപ്പുഴ ശശിയും കൊല്ലമുളയിൽ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ പി ജയനും ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |